കൊച്ചി: ഭാവി ഭാരതത്തിന്റെ പൗരന്മാരെ സൃഷ്ടിക്കുന്ന അദ്ധ്യാപകര്‍ സാമൂഹ്യമാറ്റത്തിന്റെ ചാലകശക്തിയായി മാറണമെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. ഇന്ന് സമൂഹത്തില്‍ കാണുന്ന മൂല്യച്യുതി ഗൗരവമായി കാണണമെന്നും, അവ പരിഹരിക്കാന്‍ അദ്ധ്യാപകസമൂഹം പ്രയത്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) സംസ്ഥാന പഠനശിബിരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തപസ്യ മുന്‍ സംഘടനാ സെക്രട്ടറി ആര്. സഞ്ജയന്, ഒ.എസ്. സതീശന്, എന്‍ടിയു സംസ്ഥാന പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന്, ജനറല്‍ സെക്രട്ടറി ടി.എ. നാരായണന്, സംഘടനാ സെക്രട്ടറി പി.കെ. വിജയന്, എബിആര്‍എസ്എം ദക്ഷിണ ഭാരത സെക്രട്ടറി പി. ചന്ദ്രശേഖരന് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു.
സംസ്ഥാന ഭാരവാഹികളായ പി.എസ്. ഗോപകുമാര്‍, എ. ബാലകൃഷ്ണന്, സി.വി. രാജീവന്, എം. ശിവദാസ്, കെ.എസ്. ജയചന്ദ്രന് എന്നിവര്‍ ശിബിരത്തിന് നേതൃത്വം നല്കി. എം. ഹരിദാസ് സ്വാഗതവും എം. ശങ്കര്‍ നന്ദിയും പറഞ്ഞു. ശിബിരം സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: