ഷംകീര് (അസര്ബൈജാന്): വുഗര് ഗാഷിമോവ് സ്മാരക ചെസില്‍ ഇന്ത്യയുടെ വിശ്വനാഥന് ആനന്ദ് (4.5 പോയിന്റ്) ജയത്തോടെ രണ്ടാം സ്ഥാനത്തേക്കു കയറി. ഇംഗ്ലണ്ടിന്റെ മൈക്കല്‍ ആദംസിന്റെ പ്രതിരോധതന്ത്രങ്ങളെ നിഷ്ഫലമാക്കിയാണ് ആനന്ദ് ജയം പിടിച്ചെടുത്തത്.
അതേസമയം, റഷ്യന്‍ വൈരി വഌഡിമര്‍ ക്രാംനിക്കിനെ കീഴടക്കി ലോക ചാമ്പ്യന്‍ നോര്‍വെയുടെ മാഗ്നസ് കാള്സന് (5.5) ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു. ഇറ്റലിയുടെ ഫാബിയാനോ കരുവാനോ (4 പോയിന്റ്) അമേരിക്കന്‍ പ്രതിനിധി വെസ്ലി സോയേയും മറികടന്നു. രണ്ടു റൗണ്ടുകള്‍ അവശേഷിക്കെ മൂന്നാം സ്ഥാനത്തെത്താനും കരുവാനയെ ജയം സഹായിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: