എസ്എസ്എല്‍സി ഫലം പുനഃപ്രസിദ്ധീകരിച്ചു: വിജയശതമാനം ഉയര്‍ന്നു

Sunday 26 April 2015 10:17 am IST

തിരുവനന്തപുരം:  എസ്എസ്എല്‍സി ഫലം പുനഃപ്രസിദ്ധീകരിച്ചു. വിജയശതമാനം 98.56 ആയി ഉയര്‍ന്നു. 0.57 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായിരിക്കുന്നത്. 97.99 ശതമാനമായിരുന്നു നേരത്തെയുള്ള വിജയശതമാനം. ആദ്യം ഫലം പ്രഖ്യാപിച്ചു കഴിഞ്ഞ് ആറു ദിവസം കഴിഞ്ഞാണു പരിഷ്‌കരിച്ച ഫലം പ്രസിദ്ധീകരിക്കുന്നത്. ഫലം അവതാളത്തിലാകാന്‍ കാരണം എന്‍ഐസി വികസിപ്പിച്ച സോഫ്റ്റ്‌വെയറിലെ പ്രശ്‌നം മൂലമാണെന്നു   സ്ഥിരീകരിച്ചിട്ടുണ്ട്. ക്യാംപുകളില്‍നിന്നു സെര്‍വറില്‍ അപ്‌ലോഡ് ചെയ്ത മാര്‍ക്കുകളില്‍ ചുരുക്കം ചിലതിലേ പിഴവുകള്‍ ഉണ്ടായിട്ടുള്ളൂ. ഇതില്‍ ഗ്രേസ് മാര്‍ക്ക് കൂട്ടിച്ചേര്‍ത്തപ്പോഴാണു പതിനായിരക്കണക്കിനു മാര്‍ക്ക് ലിസ്റ്റുകളിലേക്കു പിഴവുകള്‍ വ്യാപിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.