തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പിനെ അഴിമതി വിരുദ്ധ പോരാട്ടത്തിനുള്ള വേദിയാക്കുമെന്നു പി.സി. ജോര്‍ജ്.
സമാന ചിന്താഗതിക്കാരുമായി സഹകരിക്കും. സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ചര്‍ച്ചകള്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ജനങ്ങളുടെ താത്പര്യം പരിഗണിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ശ്വവത്കൃത ജനവിഭാഗങ്ങളുടെ താത്പര്യം പരിഗണിച്ചാവും തീരുമാനം. അഴിമതിക്കും പെണ്‍വാണിഭത്തിനും എതിരായ പോരാട്ടം നടത്തുന്നതില്‍ ആരെയും ഭയമില്ല. പൂഞ്ഞാറിലെ ജനങ്ങള്‍ക്കൊപ്പമാണ് താന്‍. മറ്റാരുടെയും ചിലവിലല്ല കഴിയുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: