കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മലയാളി എഞ്ചിനീയറെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. കോഴിക്കോട് പേരാമ്പ്ര സ്വദേശി റാമിസ് അബ്ദുള്‍ സലാമിനെയാണു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ഇയാളെ കാണാനില്ലായിരുന്നു.
കോഴിക്കോട് പേരാമ്പ്ര സ്വദേശി റമീസ് അബ്ദുസലാമിന്റെ മൃതദേഹമാണു ഷൈഖാന്‍ അല്‍ ഫാരിസി സെന്ററിനു പിറകു ഭാഗത്ത് മണ്ണില്‍ പൂണ്ട നിലയില്‍ കണ്ടെത്തിയത്.
മണ് പരപ്പില്‍ നിന്നും ഉയര്‍ന്നു നില്ക്കുന്ന നിലയില്‍ മനുഷ്യന്റെ കൈ കണ്ട സ്വദേശി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: