നൂയോര്‍ക്ക്: ഭൂകമ്പത്തില്‍ നാശനഷ്ടങ്ങളുണ്ടായ നേപ്പാളിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്കുമെന്നു യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. വിവധ രാജ്യങ്ങളുടെ സഹകരണത്തോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു യുഎന്‍ നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഭൂകമ്പത്തില്‍ മരിച്ചവരുടെയും പരുക്കേറ്റവരുടെയും എണ്ണത്തില്‍ ദിനംപ്രതി വര്‍ധനവുണ്ടാകുന്നുണ്ട്. ഇനിയും ഒരുപാട് പേര് മരിച്ചിട്ടുണ്ടാകാനാണ് സാധ്യത. നേപ്പാളിന്റെ സാംസ്കാരിക മേഖലയേയും ഭൂകമ്പം വിപരീതമായി ബാധിച്ചിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനം വിപുലീകരിക്കുന്നതിനായി വന്‍തോതിലുള്ള സഹായങ്ങളെത്തിക്കുമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു.
അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് ആവശ്യമായ മരുന്നുകള്‍ എത്തിക്കാന്‍ സാധിക്കാത്തതില്‍ യുഎന്‍ ആശങ്ക പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: