പാറ്റ്ന: ബീഹാറിലെ ഭൂചലനത്തില്‍ ജീവഹാനി സംഭവിച്ചവരുടെ എണ്ണം 50 ആയി. 156 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ചമ്പാരന്‍ ജില്ലയിലാണ് നാശം വിതച്ച അപകടങ്ങള്‍ ഏറ്റവും കുടുതലുണ്ടായത്.
എട്ട് അപകടമരണങ്ങള്‍. സിതാമഢിയിലും ദര്‍ഭംഗയിലും ആറുവീതവും സിവാന്‍, ലഖിസരായി, അരാറിയ ജില്ലകളില്‍ മൂന്നു വീതവും മരണ ദുരന്തങ്ങളാണ് റിപ്പോര്‍ട്ടുചെയ്യപ്പെട്ടത്.156 പേര്‍ക്ക് പരിക്കുണ്ട്. ദര്‍ഭംഗയില്‍ 49 പേര്‍ക്കു പരിക്കേറ്റു.
ജീവന് നഷ്ടപ്പെട്ടവരുടെ ആശ്രിതര്‍ക്ക് നാലുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്കി. അപകടം പറ്റിയവര്‍ക്ക് വിവിധ ആശുപത്രികളില്‍ സൗജന്യ ചികിത്സ ലഭ്യമാക്കും.
ദുരന്തത്തിന്റെ കണക്കെടുപ്പു നടത്തി സഹായം നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: