പുതുക്കിയ എസ്എസ്എല്‍സി ഫലം ഗ്രേസ് മാര്‍ക്കില്ലാതെ

Sunday 26 April 2015 10:43 pm IST

പൂഞ്ഞാര്‍: തെറ്റുകള്‍ തിരുത്തി പ്രസിദ്ധപ്പെടുത്തിയ എസ്എസ്എല്‍സി പരീക്ഷാഫലത്തിലും കുട്ടികള്‍ക്ക്് ഗ്രേസ് മാര്‍ക്ക് ലഭിച്ചില്ല. പൂഞ്ഞാര്‍ എസ്എംവി സ്‌കൂളിലെ 25 കുട്ടികള്‍ക്കാണ് ഇത്തവണ ഗ്രേസ് മാര്‍ക്ക് ലഭിക്കാത്തത്. ഗ്രേസ് മാര്‍ക്ക് ലഭിച്ചിരുന്നുവെങ്കില്‍ ഇവരില്‍ പത്തു പേര്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ആകുമായിരുന്നു. ബാലശാസ്ത്ര കോണ്‍ഗ്രസ്സിലെ 11 കുട്ടികള്‍, സ്‌പോര്‍ട്‌സിലെ 6, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡിലെ 4, ശാസ്ത്രമേളയിലെ 4 എന്നിങ്ങനെയാണ് ഇത്തവണ ഗ്രേസ് മാര്‍ക്ക് ലഭിക്കാത്തത്. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഓഫീസില്‍ നിന്ന് ബന്ധപ്പെട്ട രേഖകള്‍ പരീക്ഷാ ഭവനിലെത്താത്തതാണ് കാരണമായി അധികൃതര്‍ പറയുന്നത്. എന്നാല്‍ ബന്ധപ്പെട്ട ഓഫീസില്‍ നിന്ന് സമയത്ത് തന്നെ രേഖകള്‍ പരീക്ഷാ ഭവനിലെത്തിച്ചിരുന്നുവെന്ന്് പറയുന്നു. അതേസമയം ഡിഡി ഓഫീസ് വഴി പരീക്ഷാ ഭവനിലെത്തേണ്ട ഗ്രേസ് മാര്‍ക്കുകള്‍ കുട്ടികളുടെ പരീക്ഷാഫലത്തില്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.