ബിജെപി രാഷ്ട്രീയ പ്രചാരണജാഥയ്ക്ക് സ്വീകരണം

Sunday 26 April 2015 10:47 pm IST

കോട്ടയം: അഴിമതിക്കും ഒത്തുതീര്‍പ്പു രാഷ്ട്രീയത്തിനും വികസന മുരടിപ്പിനും എതിരെ 30 മുതല്‍ മെയ് 5 വരെ ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ നയിക്കുന്ന രാഷ്ട്രീയ പ്രചാരണജാഥ നടത്തും. കോട്ടയം നിയോജകമണ്ഡലത്തില്‍ മെയ് 5ന് പ്രചാരണം നടത്തും. വൈകിട്ട് 5ന് ദേശീയ നിര്‍വ്വാഹക സമിതിയംഗം പികെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. സിഎന്‍ സുഭാഷിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നനിയോജകമണ്ഡലം കമ്മറ്റിയോഗം ജില്ലാ സെക്രട്ടറി കെ.കെ. മണിലാല്‍ ഉദ്ഘാടനം ചെയതു. സംസ്ഥാന സമിതിയംഗം പി.കെ. രവീന്ദ്രന്‍, ബിനു ആര്‍. വാര്യര്‍, പി.ജെ. ഹരികുമാര്‍, കുസുമാലയം ബാലകൃഷ്ണന്‍, രാധാകൃഷ്ണന്‍, മുരളീകൃഷ്ണന്‍, വി.പി. മുകേഷ്, ഷാജി, നാസര്‍ റാവുത്തര്‍, അനിതാമോഹന്‍, സുജാതസദന്‍, അരുണ്‍, സന്തോഷ്‌കുമാര്‍, എസ്. രാധാകൃഷ്ണന്‍, ആര്‍. രാജു, ഹരി, പ്രശാന്ത്, എം.എന്‍. അനില്‍കുമാര്‍, ടി.പി. ഷാജി, കെ.എല്‍. സജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.