കൊല്‍ക്കത്ത: ക്രിക്കറ്റിന്റെ ഉന്നമനം ലക്ഷ്യമിട്ട് ഉപദേശക സമിതി രൂപീകരിക്കാന്‍ ബിസിസിഐ തീരുമാനിച്ചു. ഇന്നലെ കൊല്‍ക്കത്തയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്.
പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍ അടങ്ങിയതാവും സമിതി. ഇതിഹാസ താരങ്ങളായ സച്ചിന് ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി എന്നിവരെ സമിതിയില്‍ കൊണ്ടുവരാന്‍ ബോര്‍ഡ് ആലോചിക്കുന്നുണ്ട്.
ടീം ഇന്ത്യയുടെ പുതിയ കോച്ചിനെ കണ്ടെത്താന്‍ ബിസിസിഐ അധ്യക്ഷന്‍ ജഗ് മോഹന്‍ ഡാല്‍മിയയെയും സെക്രട്ടറി അനുരാഗ് ഠാക്കൂറിനെയും ചുമതലപ്പെടുത്തി. രോഹിത് ശര്‍മ്മയെ അര്‍ജുന അവാര്‍ഡിന് ശുപാര്‍ശ ചെയ്യും. ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഓഹരി കൈമാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിയമോപദേശം തേടാനും യോഗത്തില്‍ തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: