ന്യൂദല്‍ഹി: ഭൂകമ്പം നാശം വിതച്ച നേപ്പാളില്‍ നിന്നും ഇതുവരെ 1,935 ഭാരതീയരെ നാട്ടില്‍ തിരിച്ചെത്തിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇനിയും നിരവധി ഇന്ത്യക്കാര്‍ നേപ്പാളില്‍ കുടുങ്ങിയതായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇവരെ നാട്ടില്‍ തിരികെ എത്തിക്കുന്നതിനായി ഇന്ത്യ 14 വിമാന സര്‍വീസുകള്‍കൂടി നടത്തും.
നേപ്പാളില്‍ ഭാരതത്തിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന് മൈത്രി നടക്കുന്നുണ്ട്. നേപ്പാളില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനം വ്യാപിപ്പിക്കാനും ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ദുരന്തനിവാരണ സേനയുടെ ആറു യൂണിറ്റുകളെക്കൂടി നേപ്പാളിലേക്ക് അയക്കും. ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘത്തേയും നേപ്പാളിലേക്കയച്ചിട്ടുണ്ട്.
അതേസമയം നേപ്പാള്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 3218 ആയി ഉയര്‍ന്നു. ആറായിരം പേര്‍ക്കാണ് ദുരന്തത്തില്‍ പരിക്കേറ്റിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: