മുംബൈ: മകള്‍ സാറ ബോളിവുഡില്‍ അരങ്ങേറാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സച്ചിന് ടെന്‍ഡുല്‍ക്കര്‍ ഫേസ്ബുക്കില്‍.
മകള്‍ സാറ പഠനം തുടരുകയാണെന്നും സിനിമയില്‍ അഭിനയിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും സച്ചിന് ഫേസ്ബുക്കില്‍ വ്യക്തമാക്കി.
ബോളിവുഡിന്റെ ചോക്ലേറ്റ് ഹീറോ ഷാഹിദ് കപൂറിനൊപ്പം നായികയായി സിനിമയിലും തിളങ്ങാനുള്ള തയ്യാറെടുപ്പിലാണ് സാറയെന്ന് പല പ്രമുഖ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ് വാര്‍ത്ത നിഷേധിച്ച് സച്ചിന് തന്നെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പതിനെട്ട് വയസുള്ള സാറ ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്കൂള്‍ വിദ്യാര്‍ഥിനിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: