ബാഴ്‌സലോണ ഒാപ്പണ്‍: നിഷികോരി ജേതാവ്

Monday 27 April 2015 8:21 pm IST

ബാഴ്‌സലോണ: ഒന്നാം സീഡ് ജാപ്പനീസ് താരം കെയ് നിഷികോരി ബാഴ്‌സലോണ ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി. ഫൈനലില്‍ സ്പാനിഷ് താരം പാബ്ലോ അന്‍ഡുജാറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് ലോക അഞ്ചാം നമ്പര്‍താരമായ നിഷികോരി കിരീടം നിലനിര്‍ത്തിയത്. സ്‌കോര്‍: 6-4, 6-4. നേരത്തെ ഫാബിയോ ഫോഗ്‌നിനി, ഡേവിഡ് ഫെറര്‍ തുടങ്ങിയ വമ്പന്മാരെ അട്ടിമറിച്ച് കലാശക്കളിക്ക് എത്തിയ പാബ്ലോക്ക് നിഷികോരിയുടെ കരുത്തിന് മുന്നില്‍ അടിതെറ്റുകയായിരുന്നു. കരിയറിലെ ഒമ്പതാം എടിപി കിരീടമാണ് നിഷികോരി നേടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.