ഷംകിര് (അസര്ബൈജാന്): ഷംകിര് ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മുന്‍ ലോക ചാമ്പ്യന്‍ വിശ്വനാഥന് ആനന്ദിന് രണ്ടാം സ്ഥാനം. അവസാന റൗണ്ടില്‍ അസര്‍ബൈജാന്റെ റൗഫ് മെമദോവിനെ തോല്‍പ്പിച്ച കാള്സന് ഏഴ് പോയിന്റോടെയാണ് ഒന്നാമതെത്തിയത്. ആനന്ദിന് ആറ് പോയിന്റാണുള്ളത്.
ലോകത്തിലെ പത്ത് മുന്‍നിര താരങ്ങള്‍ മത്സരിച്ച ചാമ്പ്യന്‍ഷിപ്പിന്റെ അവസാന റൗണ്ടില്‍ ഇറ്റാലിയന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ഫാബിയാനോ കരുവാനോയോട് സമനില പാലിച്ചാണ് ആനന്ദ് രണ്ടാം സ്ഥാനത്തെത്തിയത്. ഈ നേട്ടത്തോടെ ആനന്ദ് ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.
ഏറെ നാളുകളുടെ ഇടവേളയ്ക്കുശേഷമാണ് ആനന്ദ് ലോക രണ്ടാം സ്ഥാനത്തെത്തുന്നത്. ടൂര്‍ണമെന്റില്‍ ആനന്ദ് മൂന്ന് മത്സരങ്ങൡ വിജയിച്ചപ്പോള്‍ ആറെണ്ണം സമനിലയില്‍ കലാശിക്കുകയും ചെയ്തു. മൂന്നാം സ്ഥാനം അഞ്ച് പോയിന്റുമായി ഫാബിയാനോ കരുവാനയും അമേരിക്കയുടെ വെസ്ലിയും പങ്കിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: