കൊച്ചി: ശ്രീകൃഷ്ണ നാട്യസംഗീത അക്കാദമിയും എം.എസ്. സുബ്ബലക്ഷ്മി ഫൗണ്ടേഷനും ഏര്‍പ്പെടുത്തിയിട്ടുള്ള ഈ വര്‍ഷത്തെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. എം.എസ് സുബ്ബലക്ഷ്മി പുരസ്കാരത്തിന് ഗായിക വൈക്കം വിജയലക്ഷ്മിയെയും സംഗീതരത്ന പുരസ്കാരത്തിന് സംഗീത സംവിധായകന് രമേശ് നാരായണനെയും തെരഞ്ഞെടുത്തു. ശില്‍പ്പവും പ്രശസ്തി പത്രവും 10001 രൂപയും അടങ്ങിയതാണ് പുരസ്കാരം.
ചലച്ചിത്ര രംഗത്തെ സംഭാവനകള്‍ക്ക് നല്‍കിവരുന്ന ശ്രീകൃഷ്ണ ചലച്ചിത്ര പ്രതിഭ പുരസ്കാരത്തിന് നടനും എം.പി യുമായ ഇന്നസെന്റിനെയും എം.എസ് സുബ്ബലക്ഷ്മി ഫൗണ്ടേഷന് പ്രതിഭ പുരസ്കാരത്തിന് കാവ്യാ മാധവനെയും തെരഞ്ഞെടുത്തു. ഇരുവര്‍ക്കും 25555 രൂപ വീതം കാഷ് അവാര്‍ഡും ശില്‍പ്പവും പ്രശസ്തി പത്രവും ലഭിക്കും. നാടകരംഗത്തെ സമഗ്രസംഭാവനകള്‍ക്ക് നല്കി വരുന്ന ഒ. മാധവന് പുരസ്കാരം നാടകകൃത്ത് ഹേമന്ത്കുമാറിന് സമ്മാനിക്കും.
മാധ്യമ പ്രതിഭാ പുരസ്കാരം മനോരമ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസിനും, ആര്. പ്രകാശം മെമ്മോറിയല്‍ എന്റോവ്മെന്റിന് ഭാഷാ ഇന്‍സ്റ്റിറ്റൂട്ട് ഡയറക്ടര്‍ ഡോ. എം.ആര് തമ്പാനും നല്‍കും. മൂവര്‍ക്കും 5001 രൂപ വീതം കാഷ് അവാര്‍ഡും ശില്‍പ്പവും പ്രശസ്തിപത്രവുമാണ് നല്‍കുക.
മെയ് 17 ന് വര്‍ക്കല ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ അടൂര്‍ പ്രകാശും, അനൂപ് ജേക്കബും പുരസ്കാരങ്ങള്‍ സമ്മാനിക്കും. പത്രസമ്മേളനത്തില്‍ അഡ്വ. എസ്. കൃഷ്ണകുമാര്‍, അജി വര്‍ക്കല, മുരളി കന്നിമറ്റം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: