ആലപ്പുഴ: കേടായ പല്ലിനു പകരം മറ്റൊരു പല്ല് പറിച്ചു മാറ്റിയ ഡോക്ടര്‍ക്കെതിരെ യുവതിയുടെ പരാതി. പുറക്കാട് പഞ്ചായത്ത് 17-ാം വാര്‍ഡ് മുഹമ്മദ് ഷാന്റെ ഭാര്യ ഹസീന (27)യാണ് പരാതിക്കാരി. അസഹ്യമായ പല്ലു വേദനയെ തുടര്‍ന്ന് ഇവര്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ചികിത്സ തേടിയത്.
ഇവരുടെ ഇടതു വശത്തെ താഴത്തെ അണപ്പല്ലിനായിരുന്നു വേദന അനുഭവപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ ശനിയാഴ്ച ഡോക്ടര്‍ എടുത്തതാകട്ടെ വലതു വശത്തെ മുകളിലത്തെ പല്ലും. പല്ലെടുക്കുന്ന വേദന അറിയാതിരിക്കാന്‍ മോണകള്‍ മരവിപ്പിച്ചതിനാല്‍ ഏത് പല്ലാണ് എടുത്തെതെന്ന് അന്ന് അറിയാന്‍ കഴിഞ്ഞില്ല. മരവിപ്പ് മാറിയപ്പോള്‍ വീണ്ടും കേടായ ഇടതുവശം താഴത്തെ പല്ലിനു വേദന അനുഭവപ്പെടുകയായിരുന്നു.
ഇന്നലെ ഇവര്‍ വീണ്ടും ആശുപത്രിയില്‍ എത്തിയപ്പോള്‍, മാറി പറിച്ച പല്ല് പിന്നീടായാലും എടുത്തു മാറ്റേണ്ടതാണെന്നാണ് ദന്തല്‍ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ പറഞ്ഞത്. കേടാകാത്ത അണപല്ല് എടുത്തതിനാല്‍ ഹസീനയ്ക്ക് അസഹ്യമായ തലവേദനയും ശാരീരിക അസ്യസ്ഥതയും അനുഭവപ്പെട്ടു. ഇതെത്തുടര്‍ന്ന് ഇവര്‍ ആശുപത്രി സൂപ്രണ്ടിനും അമ്പലപ്പുഴ പോലീസിനും പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: