മാഞ്ഞൂര്‍ തെക്കുംഭാഗം ഭഗവതിക്ഷേത്രം റോഡിന് ശാപമോക്ഷം

Monday 27 April 2015 10:28 pm IST

കുറുപ്പന്തറ: കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ മാഞ്ഞൂര്‍ തെക്കും ഭാഗം ഭഗവതിക്ഷേത്രത്തിലേക്കുള്ള റോഡിന്റെ സമര്‍പ്പണം 28ന് രാവിലെ 11ന് ക്ഷേത്രാങ്കണത്തില്‍ നടത്തും. കുമാരനല്ലൂര്‍ ദേവസ്വം ഭരണാധികാരിയുടെ കീഴിലുള്ള മാഞ്ഞൂര്‍ തെക്കുംഭാഗം ഭഗവതി ക്ഷേത്രത്തിന്റെ മുന്‍ഭാഗത്തുള്ള ഏറ്റവും പ്രധാനപ്പെട്ട റോഡ് വര്‍ഷങ്ങളായി ശോച്യാവസ്ഥയിലായിരുന്നത് ഭക്തജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഈ ദുരവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടു ക്ഷേത്രകമ്മറ്റി ഭാരവാഹികളും നാട്ടുകാരും സമര്‍പ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രശ്‌നത്തിന് പരിഹാരമായത്. 8 ലക്ഷം രൂപയുടെ വികസനപദ്ധതിക്കാണ് അനുമതി നല്‍കിയത്. മാഞ്ഞൂര്‍ തെക്കുംഭാഗം ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന സപ്താഹയജ്ഞ ചടങ്ങിന്റെ സമാപന ദിവസമായ 28ന് രാവിലെ 11ന് മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി ജോസിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ നവീകരിച്ച റോഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി, കുമാരനല്ലൂര്‍ ദേവസ്വം ശങ്കരന്‍ നമ്പൂതിരി എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.