തിരുവനന്തപുരം: വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ നോട്ടയുണ്ടാകില്ലെന്ന് (നിഷേധവോട്ട്) സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്.
പഞ്ചായത്തീരാജ് ചട്ടമനുസരിച്ച് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ നിഷേധവോട്ട് രേഖപ്പെടുത്താന്‍ നിയമമില്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ. ശശിധരന് നായര്‍ അറിയിച്ചു.തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിച്ച സര്‍വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒക്ടോബര്‍ മാസത്തില്‍ വോട്ടെടുപ്പ് നടത്തി ഫലം പ്രഖ്യാപിക്കാനാകുമെന്നാണ് കരുതുന്നത്. ഇതാദ്യമായി സംസ്ഥാനത്തൊട്ടാകെ ഫോട്ടോ പതിച്ച വോട്ടര്‍പ്പട്ടിക ഉപയോഗിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചു.
2015 ജനുവരി 1ന് 18 വയസ് പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏഴര ലക്ഷത്തോളം വോട്ടര്‍മാരെയാണ് പുതുതായി ചേര്‍ത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: