ബ്രഹ്മസ്ഥാന മഹോത്സവം സമാപിച്ചു

Tuesday 28 April 2015 10:06 am IST

തൃശൂര്‍: പതിനായിരക്കണക്കിന് ഭക്തര്‍ക്ക് ദര്‍ശനസായൂജ്യമേകി അയ്യന്തോള്‍ പഞ്ചിക്കലില്‍ ബ്രഹ്മസ്ഥാന മഹോത്സവം സമാപിച്ചു. ഇന്നലെ രാവിലെ ലളിതാസഹസ്രനാമാര്‍ച്ചനയോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. തുടര്‍ന്ന് നടന്ന ശനിദോഷ നിവാരണപൂജയില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു. കാലത്ത് യജ്ഞവേദിയിലെത്തിയ അമ്മയെ ജില്ലാകളക്ടര്‍ എം.എസ്.ജയ, സ്വാമി മുക്തിപ്രിയാനന്ദ, ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി, ധനലക്ഷ്മി ബാങ്ക് എംഡി ശ്രീറാം, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി എന്നിവര്‍ ഹാരാര്‍പ്പണം നടത്തി. തുടര്‍ന്ന് അമ്മ നയിച്ച ഭക്തിഗാനസുധ, അനുഗ്രഹപ്രഭാഷണം, ധ്യാനപരിശീലനം എന്നിവ ഉണ്ടായിരുന്നു. ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിന് സ്വാമി പ്രണവാമൃതാനന്ദപുരിയുടെ നേതൃത്വത്തില്‍ അമൃതസേവകര്‍ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. അമ്മയുടെ ദര്‍ശനം തേടി ബിജെപി നേതാക്കളായ പി.കെ.കൃഷ്ണദാസ്, ഒ.രാജഗോപാല്‍, അഡ്വ.ബി.ഗോപാലകൃഷ്ണന്‍, സാഹിത്യകാരന്‍ മാടമ്പ് കുഞ്ഞുക്കുട്ടന്‍ എന്നിവര്‍ എത്തിയിരുന്നു. അമ്മ ഇന്ന് എറണാകുളം ബ്രഹ്മസ്ഥാന മഹോത്സവത്തിന് മുഖ്യകാര്‍മികത്വം വഹിക്കാന്‍ പുറപ്പെടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.