തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ താന്‍ രാജിവയ്ക്കേണ്ട ആവശ്യമില്ലെന്ന് എക്സൈസ്മന്ത്രി കെ.ബാബു. തനിക്ക് പണം നല്‍കിയതായി ബിജു രമേശ് എവിടെയും മൊഴി നല്‍കിയിട്ടില്ല. തനിക്ക് എതിരെ ഒരു കേസും നിലവിലില്ല. പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആരോപിക്കുന്നപോലെ താന്‍ 10 കോടി രൂപ കോഴ വാങ്ങിയെങ്കില്‍ കെ.എം മാണിക്കെതിരെ ആരോപണം ഉന്നയിക്കുന്നതിന് മുന്‍പ് തനിക്കെതിരെ പരാതി നല്‍കണമായിരുന്നു. തനിക്കെതിരെ പരാതി നല്‍കാതെ ഒരു കോടി വാങ്ങിയെന്ന് മാണിക്കെതിരെ ആരോപണം ഉന്നയിക്കുന്നതിലെ പൊരുത്തക്കേടും മന്ത്രി വാര്‍ത്തസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
മാദ്ധ്യമ സ്വാതന്ത്ര്യത്തിന്റെ പേരില്‍ തന്നെ തേജോവധം ചെയ്യുന്നത് വേദനാജനകമാണ്. സത്യം കണ്ടെത്തിയില്ലെങ്കിലും എന്താണ് സംഭവിച്ചത് എന്ന് മനസിലാക്കാനെങ്കിലും മാദ്ധ്യമങ്ങള്‍ ശ്രമിക്കണമെന്നും ബാബു അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: