ഇസ്ലാമാബാദ്: പാകിസ്ഥാന്റെ വടക്ക് കിഴക്കുള്ള ഖൈബര്‍ പഖ്തുഖ്വ പ്രവിശ്യയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇതേത്തുടര്‍ന്നു പരിഭ്രാന്തരായ ആളുകള്‍ വീടുകളില്‍നിന്നും കെട്ടിടങ്ങളില്‍ നിന്നും പുറത്തേക്കിറങ്ങിയോടി.മാലാഖണ്ഡ്, സ്വാത്ത, അപ്പര്‍ ലോവര്‍ ദിര് ജില്ലകള്‍ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.
താജിക്കിസ്ഥാന്‍ അതിര്‍ത്തിയ്ക്കടുത്തുള്ള ഹിന്ദുഖുഷ് മലനിരകളാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.കഴിഞ്ഞ ദിവസങ്ങളില്‍ നേപ്പാളിലുണ്ടയായ ഭൂകന്പത്തില്‍ ആയിരക്കണക്കിന് ജനങ്ങള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: