ചന്ദ്രന്റെ പ്രതിബിംബം വെള്ളത്തില്‍ക്കണ്ട നായ വെള്ളത്തിലേക്കു നോക്കി കുരച്ചു ചാടി. അതിന്റെ കാഴ്ച മുകളിലേക്കു പോയില്ല. ഒരു കുട്ടി ചന്ദ്രനെപ്പിടിക്കാന് കിണറ്റിലേക്കു ചാടി മുങ്ങി മരിച്ചു. നിത്യമായിട്ടുള്ളത് എന്താണെന്നു അവര്‍ക്കറിയില്ല. നിത്യവും അനിത്യവും ഉണ്ട്. അവയെ നല്ലവണ്ണം വേര്‍തിരിച്ചറിയണം.
വസ്തുവിനെ വിട്ടു നിഴലിനെ പിടിക്കാന്‍ ശ്രമിച്ചാല്‍ പ്രയോജനമുണ്ടോ? ‘ഞാന്‍'(അഹങ്കാരം) ഉള്ളിടത്തോളം കാലം മാത്രമേ ഈ മായയുള്ളൂ. നിഴലുള്ളൂ. ‘ഞാന്‍’ ഇല്ലെങ്കില്‍ പ്രപഞ്ചവുമില്ല. ഈ മായയുമില്ല.
നട്ടുച്ചയ്ക്കു സൂര്യന് തലയ്ക്കുനേരെ മുകളില്‍ എത്തുമ്പോള്പ്പിന്നെ നിഴലും കാണാനുണ്ടാവില്ല. ജ്ഞാനം പൂര്ണമല്ലാത്തതുകൊണ്ടാണു മായയുണ്ടെന്നു തോന്നുന്നത്. ജ്ഞാനോദായത്തിനുശേഷം ഉണ്മ മാത്രമേ കാണാന്‍ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: