വണ്ടര്‍ലയില്‍ അവധിക്കാല ആഘോഷങ്ങള്‍ക്ക് തുടക്കമായി

Tuesday 28 April 2015 10:10 pm IST

കൊച്ചി: വണ്ടര്‍ല കൊച്ചിയില്‍ സന്ദര്‍ശകര്‍ക്കായി മെയ് ഒന്നു മുതല്‍ 31 വരെ വിവിധ പരിപാടികള്‍ ഒരുക്കി. മണിപ്പൂരി കലാകാരന്മാരുടെ അഭ്യാസപ്രകടനങ്ങള്‍, മൊബൈല്‍ ഫണ്‍, ശിങ്കാരിമേളം, മാജിക് ഷോ, സംഗീതത്തിനൊപ്പം ചുവടുവയ്ക്കാനായി ഡാന്‍സ് ഫ്‌ളോര്‍, ഭക്ഷ്യമേള തുടങ്ങിയവയാണ് പ്രധാന പരിപാടികള്‍. ചുട്ടുപൊള്ളുന്ന വേനല്‍ക്കാലത്ത് ശരീരത്തിനും മനസ്സിനും കുളിര്‍മയേകുന്ന വണ്ടര്‍ലയിലെ വാട്ടര്‍ റൈഡുകള്‍ സന്ദര്‍ശകര്‍ക്ക് ഏറെ ആശ്വാസമേകുന്നു. എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ ആസ്വദിക്കാനാവുന്ന രീതിയില്‍ രൂപകല്‍പന ചെയ്തിരിക്കുന്ന മ്യൂസിക്കല്‍ ഫൗണ്ടന്‍, എക്‌സിഡി മാക്‌സ്, സിനിമാജിക് തുടങ്ങിയ റൈഡുകളും മാവറിക്, ബൂമറാങ്ങ് തുടങ്ങിയ ത്രില്ലിംഗ് റൈഡുകളും കൊച്ചു കുട്ടികള്‍ക്ക് രസം പകരുന്ന കിഡ്‌സ് റൈഡുകളും ഉള്‍പ്പെടെ 59 റൈഡുകളാണ് വണ്ടര്‍ലയിലുള്ളത്. ഇത്തവണ പരീക്ഷയെഴുതിയ ഹാള്‍ടിക്കറ്റുമായി വരുന്ന എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ 35 ശതമാനവും ഒറിജിനല്‍ കോളേജ് ഐഡന്റിറ്റി കാര്‍ഡുമായി വരുന്ന കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് 20 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2684009, 9744770000 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.