കൊച്ചി മെട്രോയുടെ വെബ് സൈറ്റ് ഹാക്ക് ചെയ്തു

Wednesday 29 April 2015 10:59 am IST

കൊച്ചി: കൊച്ചി മെട്രോയുടെ വെബ് സൈറ്റ് ഹാക്ക് ചെയ്തു. വെബ്‌സൈറ്റ് തുറക്കുമ്പോള്‍ പാക്കിസ്ഥാന്‍ സിന്ദാബാദ് എന്ന സന്ദേശമാണു ലഭിക്കുന്നത്. ബുധനാഴ്ച രാവിലെ മുതലാണു സൈറ്റ് ഹാക്കര്‍മാര്‍ കൈയടക്കിയത്. ‘ജസ്റ്റ് സേവ് മൈ ബ്രൊ’ ഹാക്ക്ഡ് ബൈ S@NT3T3 എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ചു പരാതി നല്‍കിയതായും സൈറ്റ് പൂര്‍വ സ്ഥിതിയിലാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു. 2013ലും കൊച്ചി മെട്രോയുടെ സൈറ്റ് ഹാക്ക് ചെയ്തിരുന്നു. അന്നു ജോര്‍ദ്ദാനില്‍ നിന്നുമുള്ള സംഘമാണു ഹാക്കിംഗിനു പിന്നിലെന്നു പോലീസ് കണ്ടെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഇരുപതോളം സൈറ്റുകള്‍ കൂടി ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിന് വേണ്ടി സി ഡിറ്റ് രൂപകല്‍പ്പന ചെയ്തത സൈറ്റുകളിലാണ് പാക് സംഘം നുഴ‌ഞ്ഞു കയറിയത്. സി ഡിറ്റ് തന്നെയാണ് ഇവയുടെ സെര്‍വര്‍ സൂക്ഷിക്കുന്നതും. ഹാക്കര്‍മാരുടെ ഉദ്ദേശ്യമെന്താണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.