റിയാദ്: സൗദി രാജാവ് സല്മാന് തന്റെ പിന്‍ഗാമിയായി മുഹമ്മദ് ബിന്‍ നായേഫിനെ നിയമിച്ചു. പുതിയ വിജ്ഞാപനത്തിലാണ് സൗദി കിരീടവകാശിയായി മുഹമ്മദ് ബിന്‍ നായേഫിനെ പ്രഖ്യാപിച്ചിരിക്കുന്നത്.
തന്റെ അര്‍ദ്ധ സഹോദരനായ പ്രിന്‍സ് മുഖ്റിന്‍ ഒഴിവായ സ്ഥാനത്താണ് പുതിയ നിയമനം. ഡപ്യൂട്ടി കിരീടവകാശിയായി പ്രതിരോധമന്ത്രിയും സല്മാന് രാജാവിന്റെ മകനുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനെ നിയമിച്ചു.
പ്രിന്‍സ് സൗദ് അല്‍ ഫൈസലിനെ രാജ്യകാര്യ മന്ത്രിയും വിദേശകാര്യങ്ങളുടെ പ്രത്യേക മേല്‍നോട്ടക്കാരനായും നിയമിച്ചു.
സൗദിയുടെ മുന്‍ യു എസ് അംബാസഡര്‍ ആദില്‍ ബിന്‍ അഹ്മദ് അല്‍ജുബൈറാണ് പുതിയ വിദേശകാര്യ മന്ത്രി. ധനമന്ത്രി ഡോ. മുഹമ്മദ് അല്ജസ്സാറിനെ മാറ്റി തല്‍സ്ഥാനത്ത് എന്‍ജി. ആദില്‍ ഫഖീഹിനെ നിയമിച്ചു. ഡോ. മുഫരിജ് അല്‍ഹഖ്ബാനിയാണ് പുതിയ തൊഴില്‍ മന്ത്രി. റോയല്‍ കോര്‍ട്ട് മേധാവിയായി ഹമദ് സുവൈലിമിന്റെ കാബിനറ്റ് റാങ്കോടെ നിയമിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: