ന്യൂദല്‍ഹി: വിദേശ ഭാരതീയരുടെ വോട്ടവകാശം സംബന്ധിച്ച് ചര്‍ച്ചചെയ്യുന്നതിനായി കേന്ദ്രസര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിക്കും. ഇത് സംബന്ധിച്ചുള്ള പ്രതിപക്ഷ ചോദ്യത്തിന് രാജ്യസഭയില്‍ നല്കിയ മറുപടിയിലാണ് നിയമമന്ത്രി ഡി.വി. സദാനന്ദ ഗൗഡ ഇക്കാര്യം അറിയിച്ചത്.
ഒരുകോടി വിദേശ ഭാരതീയര്‍ക്ക് വോട്ട് ചെയ്യുന്നതിന് സൗകര്യമൊരുക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ കൈകൊള്ളുമെന്നും മന്ത്രി പറഞ്ഞു. രാജ്യസഭാപ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദാണ് ഇക്കാര്യം സഭയില്‍ ഉന്നയിച്ചത്.
വിദേശ ഭാരതീയര്‍ക്ക് വോട്ടവകാശം നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഒരിക്കലും എതിരല്ല. ഇ-പോസ്റ്റല്‍ ബാലറ്റ്, പ്രോക്സി വോട്ട് എന്നീരീതികളാണ് പോള്‍ പാനല്‍ ശുപാര്‍ശ ചെയ്തത്. ഇക്കാര്യങ്ങള്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിക്കുകയും സുപ്രിം കോടതി ശുപാര്‍ശകള്‍ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: