അബിന്‍ സൂരിയുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കും: കെ സി ജോസഫ്

Wednesday 29 April 2015 12:47 pm IST

ന്യൂദല്‍ഹി: ഭൂകമ്പത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മലയാളി ഡോക്ടര്‍ അബിന്‍ സൂരിയുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി കെ സി ജോസഫ്. ഭൂകമ്പത്തില്‍ മരിച്ച ഡോക്ടര്‍മാരായ ദീപക് കെ തോമസ് (24), എ എസ് ഇര്‍ഷാദ് (24) എന്നിവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി അറിയിച്ചു. അബിനെ ഇന്ന് പുലര്‍ച്ചെയാണ് ദല്‍ഹിയില്‍ എത്തിച്ചത്. എയിംസില്‍ ചികിത്സയിലുള്ള അബിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ഇന്ന് രാത്രിയോടെ ദീപകിന്റെയും ഇര്‍ഷാദിന്റെയും മൃതദേഹങ്ങള്‍ ഇന്ത്യയില്‍ എത്തിക്കുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.