ചില സന്യാസപരമ്പരകള്പോലും ദുഃഖിതരായി കാണുന്നു. എന്തിനു എനിക്കു ദുഃഖം? ദുഃഖമൊഴിവാക്കാന് പ്രാപ്തി കിട്ടുകയില്ല.
സുഖം നിത്യസമ്പത്തായ നിധിയാണ്. ആ സുഖം ഉപയോഗപ്പെടുത്തിയാല്‍ മാത്രം മതി. ആരോടും ഒന്നും ചോദിക്കേണ്ട, എല്ലാം ഇരിക്കുന്നിടത്തു ലഭിക്കും. നിഷ്കളങ്കനായി നിഷ്കാമകര്‍മ്മം ചെയ്താല്‍. അങ്ങനെ സുഖത്തില്‍ക്കൂടി ജിവിച്ചുകഴിഞ്ഞാല് സുഖത്തില്‍ക്കൂടി സായൂജ്യം ലഭിക്കും.
അങ്ങനെ സുഖാനുഭവം ലഭിച്ചവരാണ് വളരെ വിദൂരസ്ഥലങ്ങളില്‍നിന്നുപോലും ഓടിയെത്തുന്നത്. ദുര്‍ബുദ്ധികളും, കര്‍മ്മദോഷങ്ങളും അവനവനില്‍നിന്നു മാറ്റുക. എളിയവരായ അടിയങ്ങളെ വളര്‍ത്തണമേ എന്നു പ്രാര്‍ത്ഥിച്ചാല്‍ മതി. ഭഗവാനിഷ്ടപ്പെട്ടാല് എല്ലാ ആനന്ദവും ഐശ്വര്യവും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: