മൂന്നാറിന് സുഗന്ധമേകി പുഷ്‌പോത്സവം

Wednesday 29 April 2015 2:47 pm IST

തൊടുപുഴ: മൂന്നാറിന്റെ വശ്യസൗന്ദര്യത്തിന് സുഗന്ധമേകിപുഷ്പമേള. മൂന്നാറിന്റെ പ്രകൃതി ഭംഗിക്കൊപ്പം ജൈവവൈവിധ്യവും ടൂറിസത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചിരിക്കുന്ന പുഷ്പമേള മെയ് മൂന്നിന് സമാപിക്കും. പഴയ മൂന്നാറില്‍ 16 ഏക്കര്‍ വിസ്തൃതിയില്‍ മൂന്നു വശവും വെളളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഹൈഡല്‍ ഉദ്യാനത്തിലാണ് 150ലേറെ ഇനങ്ങളുമായി പുഷ്‌പോത്സവം ഒരുക്കിയിട്ടുളളത്. ഇതിനോടകം 16000ത്തോളം പേര്‍ മേള സന്ദര്‍ശിച്ചു കഴിഞ്ഞ തായി സംഘാടകരായ മൂന്നാര്‍ ഹോട്ടല്‍ ആന്റ് റിസോര്‍ട്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ദിലീപ് പൊട്ടംകുളവും, സെക്രട്ടറി അനീഷ്.പി.വര്‍ഗീസും അറിയിച്ചു. പശ്ചിമഘട്ട മലനിരകളില്‍ അന്യം നിന്നു കൊണ്ടിരിക്കുന്ന തനത് സസ്യങ്ങളും പൂക്കളും മേളയുടെ പ്രത്യേകതയാണ്. പുല്ലില്‍ തീര്‍ത്ത ശില്‍പങ്ങള്‍ പുഷ്‌പോത്സവത്തില്‍ കൗതുകമാകുന്നു. ഭക്ഷ്യമേള, വിനോദപരിപാടികള്‍, സാഹസിക ഇനങ്ങള്‍, വാണിജ്യമേള എന്നിവക്കൊപ്പം ദിവസവും കലാസന്ധ്യയുമുണ്ട്. മുതിര്‍ന്നവര്‍ക്ക് 50 രൂപയും കുട്ടികള്‍ക്ക് 30 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കൊച്ചിയിലേക്കുളള ഉയര്‍ന്ന വിമാനയാത്രാ നിരക്ക് മൂന്നാറിലേക്കുളള ടൂറിസ്റ്റുകളുടെ വരവില്‍ കുറവുണ്ടാക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.