ബിജെപി രാഷ്ട്രീയ പ്രചാരണ ജാഥയ്ക്ക് ഇന്നുതുടക്കം

Wednesday 29 April 2015 3:47 pm IST

കോട്ടയം: അഴിമതിക്കും ഒത്തുതീര്‍പ്പു രാഷ്ട്രീയത്തിനും വികസന മുരടിപ്പിനുമെതിരെ ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ നയിക്കുന്ന രാഷ്ട്രീയ പ്രചാരണ ജാഥയ്ക്ക ഇന്ന് വൈക്കത്ത് തുടക്കമാകുമെന്ന് സംസ്ഥാനസെക്രട്ടറി അഡ്വ. നാരായണന്‍ നമ്പൂതിരി പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് വൈകിട്ട് 5ന് ബിജെപി ദേശീയസമിതിയംഗം സി.കെ. പത്മനാഭന്‍ ജാഥ ഉദ്ഘാടനം ചെയ്യും. ജാഥ മെയ് 5ന് കോട്ടയത്ത് സമാപിക്കും. 5ന് വൈകിട്ട് 4.30ന് പഴയ പോലീസ് സ്റ്റേഷന്‍ മൈതാനിയില്‍ നടക്കുന്ന സമാപന സമ്മേളനം ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന പ്രചാരണജാഥയ്ക്ക് ജില്ലയിലെ 65 പഞ്ചായത്തുകളിലും നാലു മുനിസിപ്പാലിറ്റികളിലും സ്വീകരണം നല്‍കും. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, ദേശീയ നിര്‍വ്വാഹക സമിതിയംഗം ശോഭാസുരേന്ദ്രന്‍, സംസ്ഥാനവൈസ് പ്രസിഡന്റുമാരായ പി.എം. വേലായുധന്‍, അഡ്വ. ജോര്‍ജ്ജ് കുര്യന്‍, സെക്രട്ടറിമാരായ ബി. രാധാകൃഷ്ണമേനോന്‍, അഡ്വ. നാരായണന്‍ നമ്പൂതിരി, ഖജാന്‍ജി എം.ബി. രാജഗോപാല്‍, പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേകാട്ട്, ബിജെപി സംസ്ഥാന വക്താവ് വി.വി. രാജേഷ് തുടങ്ങിയവര്‍ വിവിധ സ്വീകരണസമ്മേളനങ്ങളില്‍ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ ജില്ലാജനറല്‍സെക്രട്ടറിമാരായ എന്‍.ഹരി,കെ.എം.സന്തോഷ്‌കുമാര്‍, നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍.സുബാഷ്, യുവമോര്‍ച്ച സംസ്ഥാനസെക്രട്ടറി ലിജിന്‍ലാല്‍,ജില്ലാപ്രസിഡന്റ് രതീഷ് എന്നിവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.