കോഴിക്കോട്: പുതിയാപ്പ കടപ്പുറത്തു മത്സ്യബന്ധന ബോട്ട് മുങ്ങി ഒരാളെ കാണാതായി. കോഴിക്കോട് സ്വദേശി ഹരീഷിനെയാണു കാണാതായത്. ബോട്ടില്‍ ഉണ്ടായിരുന്ന അഞ്ചു പേരില്‍ നാലു പേരെ കോസ്റ്റ്ഗാര്‍ഡ് രക്ഷപ്പെടുത്തി. ഇവരെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹരീഷിനു വേണ്ടി തെരച്ചില്‍ തുടരുന്നു.
തിരച്ചിലിനായി നേവിയുടെ സഹായം അഭ്യര്‍ത്ഥിച്ചതായി എ കെ ശശീന്ദ്രന് എം എല്‍എ പറഞ്ഞു. സഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പ് നല്‍കിയതായി എം എല്‍എ വ്യക്തമാക്കി.
ഇന്നലെ അര്‍ദ്ധരാത്രിയാണ് മത്സ്യബന്ധനത്തിന് പോയ സൗപര്‍ണി എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: