തിരുവനന്തപുരം: ഭരണ തലത്തില്‍ ചില തിരുത്തലുകളാണ് ഇപ്പോള്‍ വേണ്ടതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തിരുത്തലുകള്‍ എന്നതിന് നേതൃമാറ്റമെന്ന് അര്‍ത്ഥമാക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരണത്തില്‍ ചില പിഴവുകള്‍ ഉണ്ടെന്ന് സമ്മതിച്ച ചെന്നിത്തല ആത്മപരിശോധനയിലൂടെ അത് തിരുത്തുമെന്നും വ്യക്തമാക്കി. സര്‍ക്കാര്‍ നടപാക്കിയ വികസനകാര്യങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ പാളിച്ച പറ്റി. ഇതും പരിഹരിക്കപ്പെടുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ബാര്‍ കോഴക്കേസില്‍ തെളിവ് കിട്ടിയാല്‍ മാത്രമേ എഫ്ഐആര്‍ എടുക്കൂ. മന്ത്രിയാണെന്നൊന്നും വിജിലന്‍സ് പരിഗണിക്കുന്നില്ല. ആരോപണം കണ്ടില്ലെന്ന് നടിക്കുകയല്ല ചെയ്യുന്നത്. അതില്‍ സത്യമുണ്ടോയെന്ന് പരിശോധന നടത്തുകയാണ്.
ആരോപണം വന്നപ്പോള്‍ മന്ത്രി സ്ഥാനത്തുനിന്നു മാറിയവരും മാറാത്തവരും ഉണ്ട്. ആരോപണമുയര്ന്നാലുടന് മാറണമെന്നില്ല.
വിജിലന്‍സ് നടപടികള്‍ കോടതി പരിശോധനയ്ക്ക് വിധേയമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: