കൊല്‍ക്കത്ത: സാധാരണ ജനങ്ങള്‍ക്കായി സാമൂഹ്യ സുരക്ഷിതത്വം, പെന്ഷന്, ഇന്‍ഷുറന്‍സ് എന്നീ പരിരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യംവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്ന് പദ്ധതികള്‍ക്ക് തുടക്കമിടുന്നു. മെയ് ഒമ്പതിന് കോല്‍ക്കത്തയില്‍ നടക്കുന്ന ചടങ്ങില്‍ ഒദ്യോഗികമായി പദ്ധതി ആരംഭിക്കും.
സാധാരണ ജനങ്ങളുടെ സാമ്പത്തികവും സാമൂഹിക സുരക്ഷിതത്വവും ഉറപ്പുവരുത്തുകയെന്ന ലക്ഷ്യംവച്ചാണ് ഇത് നടപ്പിലാക്കുന്നത്. പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന(പിഎസ്ബിവൈ), പ്രധാനമന്ത്രി ജീവന് ജ്യോതി ബീമാ യോജന (പിഎംജെജെബിവൈ)എന്നപേരില്‍ ബാങ്ക് നിക്ഷേപം ഉറപ്പു വരുത്തുന്നതിനും, ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാനുമാണ് പദ്ധതി ശുപാര്‍ശ ചെയ്യുന്നത്്. ഇതുപ്രകാരം അപകടം, മരണം എന്നിവയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. കൂടാതെ അടല്‍ പെന്ഷന് യോജന(എപിവൈ) എന്ന പേരില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് പെന്‍ഷനും ഏര്‍പ്പെടുത്തുന്നതാണ്.
ഒരുവര്ഷക്കാലാവധിയില് പുതുക്കാന്‍ സാധിക്കുന്ന രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതാണ് പിഎംഎസ്ബവൈ. 8നും 70നും ഇടയിലുള്ള സേവിംങ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇതിനായി പ്രതിവര്‍ഷം പ്രീമിയം തുകയിനത്തില്‍ 12 രൂപമാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ഈടാക്കുക.
പൊതുമേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍(പിഎസ്ജിഐസി) മറ്റ് ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവയുമായി സഹകരിച്ചാണ് ഇത് ഏര്‍പ്പാടാക്കുന്നത്. ബാങ്ക്, റീജ്യണല്‍ റൂറല്‍ ബാങ്ക്്, കോര്‍പ്പറേറ്റീവ് ബാങ്ക് എന്നിവയിലെ സേവിംഗ്സ് നിക്ഷേപകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇതു പ്രകാരം 12 രൂപയിന്മേല് ഒരുവര്‍ഷത്തേയ്ക്ക് രണ്ടുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കുന്നതാണ്. 330 രൂപ വാര്‍ഷിക പ്രീമയത്തില്‍ മരണം സംഭവിക്കുകയാണെങ്കില്‍ രണ്ടുലക്ഷം രൂപ ലഭിക്കുന്നതിനുള്ള പരിരക്ഷയാണ് പിഎംഎസ്ബിവൈ. എല്‍ഐസി മറ്റ് ഇന്‍ഷുറന്‍സ് കമ്പനികളുമായി ചേര്‍ന്നുള്ള ഈ പദ്ധതി 18നും 50നും ഇടിയിലുള്ളവര്ക്കാണ്.
അറുപതു വയസ്സിനു മുകളിലുള്ളവര്‍ക്ക് 1000, 2000, 3000, 4000, 5000 എന്നിങ്ങനെ മാസം പെന്ഷന് ആനുകൂല്യം ലഭ്യമാക്കുന്നതാണ് എപിവൈ പ്രകാരം. വാര്‍ദ്ധക്യ കാലത്ത് മറ്റുള്ളവരെ ആശ്രയിക്കാതെ സ്വയം വരുമാനം നേടുന്നതിനായാണ് ഈ പദ്ധതി. 18നും 40നും ഇടയിലുള്ളവരില്‍ നിന്നും ഒരു നിശ്ചിത തുക ഈടാക്കി അതില്‍ നിന്നാണ് പെന്‍ഷനായി വിതരണം ചെയ്യുന്നത്. ഇതില്‍ 50 ശതമാനം നിക്ഷേപം കേന്ദ്രസര്‍ക്കാര്‍ നല്‍കും.
2015 ഡിസംബര്‍ 31നുമുമ്പ് പദ്ധതിപ്രകാരം പെന്ഷന് നല്‍കുന്നത് ആരംഭിക്കുന്നതാണ്. ബാങ്ക് അക്കൗണ്ട് വഴിയാണ് ഈ പദ്ധതികളെല്ലാം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത് സാധാരണ ബാങ്കുകള്‍ കൂടാതെ റീജ്യണല്‍ റൂറല്‍ ബാങ്ക്, കോര്‍പ്പറേറ്റീവ് ബാങ്ക് എന്നിവയില്‍ അക്കൗണ്ട് ഉള്ളവര്‍ക്കും ഈ സേവനം ലഭിക്കുന്നതാണ്. എന്നാല്‍ ആദായ നികുതി അടയ്ക്കുന്നവര്‍ക്ക് ഈ പരിരക്ഷ ലഭിക്കുന്നതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: