ജന്മഭൂമിയുടെ 40-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി

Saturday 2 May 2015 10:02 am IST

തിരുവനന്തപുരം : കേരളത്തിന്റെ വര്‍ത്തമാനപത്ര ചരിത്രത്തില്‍ നിര്‍ണായക സ്ഥാനവും സ്വാധീനവും ഉറപ്പിച്ച 'ജന്മഭൂമി'യുടെ 40-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തിരുവനന്തപുരത്ത് തുടക്കമായി. ഒരുവര്‍ഷത്തെ ആഘോഷ പരിപാടികള്‍ വെള്ളിയാഴ്ച വൈകിട്ട് 5.30ന് സ്വാമി പ്രകാശാനന്ദ ഉദ്ഘാടനം ചെയ്തു. വെള്ളയമ്പലം പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയംസേവസംഘം പ്രാന്ത സഹ സംഘചാലക് അഡ്വ. കെ. കെ. ബാലറാം, ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍, ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ..ബി. ശ്രീകുമാര്‍, ഡയറക്ടര്‍ ടി. ജയചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. രാവിലെ 10.30ന് നടന്ന ജന്മഭൂമി ജീവനക്കാരുടെ യോഗത്തില്‍ ആര്‍എസ്എസ് സഹ പ്രാന്തപ്രചാരക് പി.എന്‍. ഹരികൃഷ്ണന്‍, മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.