ബാഗ്ദാദ്: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിക്ക് അമേരിക്കന്‍ സേനയുടെ വ്യോമാക്രണത്തില്‍ ഗുരുതരമായി പരിക്കേറ്റു. ബ്രിട്ടണിലെ ‘ദി ഗാര്‍ഡിയനാ’ണ് ബാഗ്ദാദിക്ക് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
വ്യോമാക്രമണത്തില്‍ പരിക്കേറ്റ ബാഗ്ദാദി മരിച്ചതായി അടുത്തിടെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് പിന്നീട് അമേരിക്കന്‍ വ്യോമ സേന തന്നെ തിരുത്തി. കഴിഞ്ഞ മാര്‍ച്ചിലാണ് ബാഗ്ദാദിക്ക് പരിക്കേല്‍ക്കുന്നത്. ഈ വാര്‍ത്ത പുറത്തുവിട്ടതും ഗാര്ഡിയന് ആണ്.
പരിക്കേറ്റ ബാഗ്ദാദി ഇനി ഒരിക്കലും എഴുന്നേറ്റ് നടക്കില്ലെന്നും രണ്ടു ഡോക്ടര്‍മാരുടെ പരിചരണത്തിലാണ് ഗാര്ഡിയന് റിപ്പോര്‍ട്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: