തിരുവനന്തപുരം: മുന്നണിയുമായി ഇടഞ്ഞ് നില്ക്കുന്ന ജെഡിയുവിനെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാളെ ജെ.ഡി.യു നേതാവ് എം.പി വീരേന്ദ്രകുമാറിനെ കാണും. ഉച്ചക്ക് മൂന്ന് മണിക്കാണ് കൂടിക്കാഴ്ച.
വീരേന്ദ്ര കുമാറിന്റെ കോഴിക്കോടുള്ള വസതിയില്‍ വച്ചാവും കൂടിക്കാഴ്ച. നാളത്തെ കൂടിക്കാഴ്ചയ്ക്കു ശേഷം കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനേയും മന്ത്രി രമേശ് ചെന്നിത്തലയേയും ചൊവ്വാഴ്ച കാണുമെന്ന് വീരേന്ദ്ര കുമാര്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പാര്‍ട്ടിക്ക് പറയാനുള്ളതെല്ലാം പറയുമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.
പാലക്കാട്, വീരേന്ദ്ര കുമാറിന്റെ തോല്‍വിയ്ക്ക് കാരണക്കാരായ കോണ്‍ഗ്രസുകാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള യു.ഡി.എഫ് ഉപസമിതി റിപ്പോര്‍ട്ടില്‍ ജനതാദള്‍ ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ വീരേന്ദ്ര കുമാര്‍ ഉന്നയിക്കും. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരുവര്‍ഷമാകാറായിട്ടും റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ യു.ഡി.എഫ് തയാറാകാത്തതില്‍ ജെഡി (യു) കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: