ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ എസ്‌ഐയുടെ അക്രമം

Saturday 2 May 2015 6:21 pm IST

അമ്പലപ്പുഴ: സാമൂഹ്യവിരുദ്ധര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അമ്പലപ്പുഴ എസ്‌ഐ: നിസാമുദീന്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി ക്രൂരമായി മര്‍ദ്ദിച്ചു. പരിക്കേറ്റ പ്രവര്‍ത്തകരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമന്വേഷിക്കാന്‍ സ്‌റ്റേഷനിലെത്തിയ ആര്‍എസ്എസ് നേതാവിനെ എസ്‌ഐ കഴുത്തിന് പിടിച്ചു തള്ളി. നവരാക്കല്‍ സ്വദേശികളായ സ്റ്റാലിന്‍ (23), രാജേഷ് (21) എന്നിവരെയാണ് കഴിഞ്ഞദിവസം വൈകിട്ടോടെ എസ്‌ഐ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചത്. വിവരം അന്വേഷിക്കാനെത്തിയ ആര്‍എസ്എസ് താലൂക്ക് സഹകാര്യവാഹ് ഉണ്ണികൃഷ്ണനെ എസ്‌ഐ കഴുത്തിന് പിടിച്ചു തള്ളുകയും ആര്‍എസ്എസ് പ്രവര്‍ത്തനം നവരാക്കല്‍ ക്ഷേത്രത്തില്‍ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തി. മറ്റുചില പോലീസുകാരും ഇയാള്‍ക്കൊപ്പം ആര്‍എസ്എസ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സ്‌റ്റേഷനിലെത്തിയ സാഹചര്യത്തില്‍ സ്റ്റാലിനെയും രാജേഷിനെയും ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. അവശരായ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നവരാക്കല്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ കുറേനാളുകളായി സാമൂഹ്യവിരുദ്ധ സംഘം മദ്യപിച്ച് അഴിഞ്ഞാടുകയാണ്. ഇത് ചോദ്യം ചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകരെ നേരത്തെയും എസ്‌ഐ കള്ളക്കേസില്‍ കുടുക്കിയിരുന്നു. കഴിഞ്ഞമാസം നവരാക്കല്‍ ക്ഷേത്രത്തില്‍ എസ്‌ഐ ബൂട്ട് ധരിച്ച് പ്രവേശിച്ചത് വിവാദമായിരുന്നു. എസ്‌ഐയുടെ ഹിന്ദുവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സിഐയോട് പരാതിപ്പെട്ടു. എസ്‌ഐക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.