അബ്ദുറബിന്റെ കാറിനു നേരേ കല്ലേറ്

Saturday 2 May 2015 6:27 pm IST

കോഴിക്കോട്: വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബിന്റെ കാറിനു നേരേ കല്ലേറ്. ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകരാണു മന്ത്രിക്കെതിരേ പ്രതിഷേധം നടത്തുന്നതിനിടെ കല്ലെറിഞ്ഞത്. കല്ലേറില്‍ കാറിന്റെ ചില്ല്  തകര്‍ന്നു. നരിക്കുനിയില്‍ സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണു മന്ത്രിക്കെതിരേ പ്രതിഷേധക്കാര്‍ രംഗത്ത് എത്തിയത്. സ്വകാര്യ പരിപാടിയായതിനാല്‍ പൊലീസ് സന്നാഹം ഉണ്ടായിരുന്നില്ല. ഇതറിഞ്ഞാണ് ഇടതു യുവജന, വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. പോവുന്ന വഴിയില്‍ മന്ത്രി വാഹനത്തിനു നേര്‍ക്ക് വടി കൊണ്ടും മറ്റും അടിച്ചിരുന്നു. തിരിച്ചു വരുന്ന വഴി മന്ത്രി വാഹനം മിനിറ്റുകളോളം നരിക്കുനി അങ്ങാടിയില്‍ തടഞ്ഞു. കല്ലു കൊണ്ടും മറ്റും കാറിന്റെ ചില്ലിന് ഇടിക്കുകയായിരുന്നു. എന്നാല്‍, മന്ത്രിക്ക് പരിക്കേറ്റിട്ടില്ല. സംഭവത്തിനു ശേഷം അതേ വണ്ടിയില്‍ മന്ത്രി മലപ്പുറത്തിന് തിരിച്ചുപോയി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.