കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനം തൃശൂരില്‍

Saturday 2 May 2015 7:06 pm IST

തൃശൂര്‍: കേരള ക്ഷേത്രസംരക്ഷണ സമിതി 49-ാം സംസ്ഥാന സമ്മേളനം മെയ് 15ന് തൃശൂരില്‍ ആരംഭിക്കും. ബ്രഹ്മസ്വം മഠം ശ്രീശങ്കര ഹാളില്‍ രാവിലെ 8.30 ന് സംസ്ഥാന സമിതി യോഗം ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.ആര്‍.ശശിധരന്‍ ഉദ്ഘാടനം ചെയ്യും. 16ന് രാവിലെ 1.30 ന് നടക്കുന്ന താലൂക്ക് ഉപരിപ്രവര്‍ത്തക സമ്മേളനത്തില്‍ ആര്‍എസ്എസ് സംസ്ഥാന കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന അദ്ധ്യക്ഷന്‍ എന്‍.എം.കദംബന്‍ നമ്പൂതിരിപ്പാട് അദ്ധ്യക്ഷത വഹിക്കും. ചടങ്ങില്‍ സീമാജാഗരണ്‍ മഞ്ച് അഖില ഭാരതീയ സംഘടനാ സെക്രട്ടറി എ.ഗോപാലകൃഷ്ണന്‍, ധര്‍മ്മജാഗരണ്‍ സമന്വയവേദി സംഘടനാ സെക്രട്ടറി വി.കെ. വിശ്വനാഥന്‍ എന്നിവര്‍ സംസാരിക്കും. 17ന് രാവിലെ 9.30 ന് നടക്കുന്ന പ്രതിനിധി സമ്മേളനം കേന്ദ്ര ആയുഷ്-സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീപദ്‌നായിക് ഉദ്ഘാടനം ചെയ്യും. വ്യവസായി ഡോ.ടി.എ.സുന്ദര്‍ മേനോന്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി.മേനോന്‍, അഡ്വ.തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ, സ്വാമി അയ്യപ്പദാസ് എന്നിവര്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന മാര്‍ഗ്ഗദര്‍ശക യോഗത്തില്‍ കെ.വേണു, പി.എന്‍.ഗോപാലകൃഷ്ണന്‍, ഡോ.വിജയന്‍ കാരുമാത്ര, പ്രൊഫ.വി.ടി.രമ എന്നിവര്‍ സംസാരിക്കും. 17ന് വൈകിട്ട് 3 മണിക്ക് നടക്കുന്ന ശോഭായാത്രയില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുക്കും. ശേഷം 4.30ന് തെക്കേ ഗോപുരനടയില്‍ നടക്കുന്ന പൊതുസമ്മേളനം കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യും. സമിതി സംസ്ഥാന സെക്രട്ടറി കെ.എസ്.രാധാകൃഷ്ണന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചര്‍, സംവിധായകന്‍ മേജര്‍ രവി എന്നിവര്‍ സംബന്ധിക്കും. വാര്‍ഷിക സമ്മേളനത്തിന് മുന്നോടിയായി 11 മുതല്‍ 14 വരെ തെക്കേ ഗോപുരനടയില്‍ വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക നായകര്‍ പങ്കെടുക്കുന്ന സെമിനാറുകള്‍ നടക്കും. പത്രസമ്മേളനത്തില്‍ കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെ.അരവിന്ദാക്ഷന്‍, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ടി.യു.മോഹനന്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എ.പി. ഭരത്കുമാര്‍, ജില്ലാ ഖജാന്‍ജി കെ.നന്ദകുമാര്‍, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം പി.ആര്‍.പ്രഭാകരന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.