കോഴിക്കോട്: മാറാട് കൂട്ടക്കൊലക്കേസില്‍ വിചാരണ ബാക്കിയായ രണ്ട് പേര്‍ക്കെതിരെയുള്ള കേസില്‍ നിലവിലുള്ള സ്പെഷ്യല്‍ പ്രോസിക്യൂട്ടറായ അഡ്വ. പി. ഡി. രവിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മാറാട് അരയസമാജം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് നിവേദനം നല്കി. വിചാരണ കോടതിയില്‍ അഡ്വ. പി. കെ. ഹരിദാസിനെയാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചിരുന്നത്.
2007 ജനുവരി 10ന് അഡ്വ. പി. ഡി. രവിയേയും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയോഗിക്കുകയാണുണ്ടായത്. പ്രതികളായവര്‍ അന്യായക്കാരായ 2002 ലെ കേസുകളില്‍ വിചാരണക്കോടതിയില്‍ സ്തുത്യര്‍ഹമായ രീതിയില്‍ കേസ് നടത്തിയ അഡ്വ. പി. കെ. ഹരിദാസിനെത്തന്നെ നിയോഗിക്കണമെന്നും അഡ്വ. പി. ഡി. രവിയെ ഒഴിവാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ഇതേ കേസില്‍ പ്രായപൂര്‍ത്തിയാവാത്ത പ്രതികളുടെ പേരിലുള്ള കേസില്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ അഡ്വ. പി. ഡി. രവിയാണ് ഹാജരായതെന്നും കേസ് വെറുതെ വിടുകയാണുണ്ടായതെന്നും നിവേദനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: