യോഗ എന്നാല്‍ ഏകീകരണം എന്നാണ് അര്‍ത്ഥം. സര്‍വ്വവുമായി ഒന്നായ അവസ്ഥയിലാവുമ്പോള്‍ നിങ്ങള്‍ യോഗയിലാവുന്നു. ഇപ്പോള്‍ നിങ്ങളിവിടെ ഇരിക്കുമ്പോള്‍ ശരീരത്തിന്റെ പ്രാധാന്യമില്ലായ്മയെക്കുറിച്ച് എന്തൊക്കെത്തന്നെ സംസാരിക്കാമെങ്കിലും, അതിന് ശ്രദ്ധയുടെ ആവശ്യമുണ്ട്. അങ്ങനെയല്ലേ? അത് നിങ്ങള്‍ക്ക് നിഷേധിക്കാന്‍ കഴിയുമോ? ദൈവത്തെപ്പറ്റി, മതങ്ങളെപ്പറ്റി, തത്ത്വചിന്തയെപ്പറ്റിയൊക്കെ സംസാരിച്ചാലും നിങ്ങളുടെ ശരീരത്തിനു വിശക്കുമ്പോള്‍ നിങ്ങള്‍ ദൈവത്തെ മതത്തെ തത്ത്വചിന്തയെ ഒക്കെ മറക്കുന്നു.
നിങ്ങള്‍ക്ക് ആദ്യം വേണ്ടത് ആഹാരമാണ്. പ്രാര്‍ത്ഥിക്കുകയാണെങ്കിലും നിങ്ങള്‍ പറയുക, ”പ്രിയ ദൈവമേ, ആഹാരം, എന്നായിരിക്കും. അല്ലേ? അതെ, നിഷേധിക്കാന്‍ കഴിയാത്ത ഒരു യാഥാര്‍ത്ഥ്യമാണ് ശരീരം. നിങ്ങള്ക്കതുപേക്ഷിക്കാന് കഴിയില്ല. അത് ഇവിടെയുപേക്ഷിച്ച് നിങ്ങള്‍ക്ക് കടന്നുപോവാന്‍ കഴിയുമോ? അത് എപ്പോഴും നിങ്ങളോടൊപ്പമുണ്ട്.
അതുപോലെതന്നെ, നിങ്ങള്‍ക്കൊരു മനസ്സുണ്ട്. അതും നിങ്ങള്‍ക്ക് നിഷേധിക്കാനാവില്ല. അമ്പലത്തില്‍, പള്ളിയില്‍, അങ്ങനെ എവിടെയൊക്കെ നിങ്ങള്‍ പോകുമ്പോഴും മനസ്സും നിങ്ങളുടെയൊപ്പം വരുന്നു. പര്വ്വതഗുഹകളില്പോയി, ഇതാണ് ശാന്തി എന്ന് നിങ്ങള്‍ ചിന്തിക്കുമ്പോഴും മനസ്സ് അതിന്റേതായ അസംബന്ധങ്ങളുമായി ചരിച്ചുകൊണ്ടേയിരിക്കും. അതിനാല്‍, നിങ്ങളുടെ മനസ്സു നിഷേധിക്കാനാവാത്ത ഒരു യാഥാര്‍ത്ഥ്യമാണ്. വികാരങ്ങള്‍, അവയും ഇതുപോലെ എപ്പോഴും നിങ്ങളുടെ കൂടെയുണ്ട്.
നിങ്ങള്‍ക്കത് കുറച്ചു സമയം മറച്ചുവയ്ക്കാന്‍ കഴിഞ്ഞേക്കാം. അവ അവിടെത്തന്നെയുണ്ടായിരിക്കും. തക്ക സമയത്ത് അവ പുറത്തുവരികയും ചെയ്യും. ഇതെല്ലാം സാധിതപ്രായമാക്കുവാനായി നിങ്ങളുടെ ചൈതന്യവും അവിടെയുണ്ട്. നിങ്ങളെ പരിണമിപ്പിക്കണമെന്നുണ്ടെങ്കില് നിങ്ങള്‍ ഇതൊന്നും നിഷേധിച്ചുകൂടാ.
അതുകൊണ്ടാണ് കായികമായ, മാനസികമായ, ചൈതന്യ സംബന്ധിയായ, ബാഹ്യമായ പ്രവര്‍ത്തനങ്ങളിലൂന്നിയ യോഗവിശേഷങ്ങള് ഉള്ളത്. ഈ നാലുതരം യോഗവിശേഷങ്ങളെയും നിങ്ങള്‍ അംഗീകരിക്കുകയും ആ തലങ്ങളിലെല്ലാം പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: