തിരുവനന്തപുരം: ട്രഷറിയിലെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. മൂന്നു വര്‍ഷമോ അതിലധികമോ കാലയളവിലുള്ള നിക്ഷേപത്തിന് നിലവിലുള്ള 8.75 ശതമാനം പലിശ ഒന്‍പതായി ആയി വര്‍ധിക്കുമെന്ന് ധനമന്ത്രി കെ.എം.മാണി അറിയിച്ചു.
മുതിര് പൗരന്മാര്ക്ക് 180 ദിവസമോ അതിലധികമോ (ഒരു വര്‍ഷത്തിനു താഴെ) കാലാവധിയുള്ള നിക്ഷേപത്തിന് നിലവിലുള്ള 7.5 ശതമാനം പലിശ 8 ശതമാനമായും മറ്റെല്ലാ കാലയളവിയേും സ്ഥിരനിക്ഷേപങ്ങള്‍ക്ക് നിലവിലുള്ള 9.25 ശതമാനം 9.50 ശതമാനമായും വര്‍ധിപ്പിച്ചതായി മന്ത്രി അറിയിച്ചു. പുതുക്കിയ നിരക്ക് ഈ മാസം മുതല്‍ പ്രാബല്യത്തില്‍ വന്നുവെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: