വണ്ടിപ്പെരിയാര്‍(ഇടുക്കി):നേപ്പാള്‍ ദുരുതാശ്വാസത്തിന്റെ മറവില്‍ വണ്ടിപ്പെരിയാറില്‍ സിപിഐയുടെ വിളയാട്ടം. പിരിവ് നല്കാന് തയ്യാറാകാത്ത ടെക്സ്റ്റൈല്‍സ് ജീവനക്കാരനെ ഭീഷണപ്പെടുത്തുകയും പാക്കിസ്ഥാനി ചാരനെന്ന് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തു.
വണ്ടിപ്പെരിയാര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന ശോഭ ടെക്സ്റ്റൈല്‍സിലെ ജീവനക്കാരന് സൈഫുദ്ദീനെയാണ് സിപിഐ സംസ്ഥാന നേതാവ് വാഴൂര്‍ സോമന് ആക്ഷേപിച്ചത്.
മെയ് ദിനത്തിലായിരുന്നു സംഭവം. സൈഫുദ്ദീന്റെ പരാതിയെത്തുടര്‍ന്ന് വാഴൂര്‍ സോമനെതിരെ വണ്ടിപ്പെരിയാര്‍ പോലീസ് കേസെടുത്തു.
സംഭവത്തെക്കുറിച്ച് കുമളി സി.ഐ പറയുന്നതിങ്ങനെ: വാഴൂര്‍ സോമന്റെ നേതൃത്വത്തിലുള്ള സിപിഐ പ്രവര്‍ത്തകര്‍ നേപ്പാള്‍ ദുരിതാശ്വാസ നിധി ശേഖരിക്കുന്നതിന് വണ്ടിപ്പെരിയാര്‍ ശോഭ ടെക്സ്റ്റൈല്‍സിലെത്തി. ഈ സമയം കടയുടമ സ്ഥലത്തില്ലായിരുന്നു. സൈഫുദ്ദീന് എന്ന ജീവനക്കാരന് മാത്രമാണ് സ്ഥലത്തുണ്ടായിരുന്നു.
ഉടമ സ്ഥലത്തില്ലെന്ന് പറഞ്ഞതോടെ സൈഫുദ്ദീനെ വാഴൂര്‍ സോമന് ഭീഷണപ്പെടുത്തി. പാക്കിസ്ഥാനി ചാരനെന്ന് പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്തു. ഇന്നലെ വ്യാപാരികളുടെ നേതൃത്വത്തില്‍ വണ്ടിപ്പെരിയാറില്‍ ഹര്‍ത്താല്‍ ആചരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: