കോഴിക്കോട് : സമൂഹ വിവാഹത്തിന്റെ പേരില്‍ ജോസ് കെ. മാണി കോടികള്‍ വെട്ടിച്ചെന്നു പി.സി. ജോര്‍ജ്. സമൂഹ വിവാഹം നടത്താനായി നിരവധി പേരില്‍ നിന്നാണു പണം വാങ്ങിയത. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
കേരള കോണ്‍ഗ്രസിന്റെ അമ്പതാം വാര്‍ഷികം മകനെ അവരോധിക്കാനുള്ള വേദിയാക്കി മാണി മാറ്റിയെന്നും ജോര്‍ജ് പറഞ്ഞു.
പ്രതിഛായ നഷ്ടപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ മാറ്റി കൊള്ളാവുന്നവരെ കൊണ്ടുവരാന്‍ കോണ്‍ഗ്രസ് തയാറാകണം. ഉമ്മന്‍ ചാണ്ടി സ്വയം ഹൈക്കമാന്‍ഡ് ആണെന്ന് കരുതുകയാണ്. ജനസമ്പര്‍ക്കം എന്ന തട്ടിപ്പ് പരിപാടി അവസാനിപ്പിക്കണം.
ഖജനാവിലെ പണം രാജാവിനെ പോലെ എടുത്ത് നല്കാന് ഉമ്മന്‍ ചാണ്ടിക്ക് എന്ത് അധികാരമാണുള്ളതെന്നും പി.സി ജോര്‍ജ് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: