ചണ്ഡീഗഡ്: രാജ്യത്തെ തന്നെ നാണക്കേടിലാഴ്ത്തിയ മോഗ പീഡനത്തിന്റെ ഞെട്ടല്‍ വിട്ടുമാറും മുമ്പു പഞ്ചാബില്‍ വീണ്ടും പീഡന ശ്രമം. പഞ്ചാബിലെ പാട്യാലയ്ക്കടുത്തുള്ള ഖാന ജില്ലയിലാണു സംഭവം. ഒടുന്ന ബസില്‍ വച്ചാണു പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പീഡനശ്രമത്തെ എതിര്‍ത്ത പെണ്‍കുട്ടി ബസില്‍ നിന്നും ചാടി രക്ഷപെടുകയായിരുന്നു.
പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബസിലെ ഡ്രൈവറെയും കണ്ടക്ടറെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ ഒളിവിലാണ്. ഇയാള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു. അതേസമയം മോഗ സംഭവത്തില്‍ പഞ്ചാബ് ഹൈക്കോടതി സ്വമേദയ സ്വീകരിച്ച കേസില്‍ ഇന്ന് വാദം തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: