കൊഹിമ: നാഗാലാന്‍ഡില്‍ വിഘടനവാദി സംഘടനയായ നാഷ്ണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് (കെ) ആക്രമണത്തില്‍ എട്ട് ജവാന്മാര് കൊല്ലപ്പെട്ടു. ആറു സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു. അസം റൈഫിള്‍സ് 23 വിഭാഗത്തിലുള്ള ജവാന്മാരാണ്് കൊല്ലപ്പെട്ടത്. നാല് അര്‍ദ്ധസൈനികരെ കാണാതായിട്ടുണ്ട്. മോണ്‍ മേഖലയില്‍ ഞായറാഴ്ചയാണ് ആക്രമണം നടന്നത്. വനമേഖലയില്‍ റോന്തുചുറ്റുകയായിരുന്ന സൈന്യത്തിന് നേരെ ഭീകരര്‍ വെടിവെയ്പ്പ് നടത്തുകയായിരുന്നു.
മൂന്നു ജവാന്മാര് സംഭവസ്ഥലത്തു തന്നെ മരിച്ചു. ഉടന്‍ തന്നെ കൂടുതല്‍ സൈന്യം സ്ഥലത്തെത്തി. തുടര്‍ന്ന് ശക്തമായ വെടിവയ്പ്പാണ് ഇരുപക്ഷത്തുനിന്നുമുണ്ടായത്. മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാരുമായുള്ള വെടിനിര്‍ത്തല്‍ കരാറിനു ശേഷം ഇതു രണ്ടാം തവണയാണ് എന്‍എസ്!സിഎന്‍(കെ)യുടെ ഭാഗത്ത് നിന്നു ആക്രമണം ഉണ്ടാകുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: