വയനാട് മെഡിക്കല്‍ കോളേജിന് ജൂലൈയില്‍ തറക്കല്ലിടും: ഉമ്മന്‍ചാണ്ടി

Monday 4 May 2015 12:52 pm IST

കല്‍പറ്റ: വയനാട്ടില്‍ മെഡിക്കല്‍ കോളജിന് ജൂലൈ പന്ത്രണ്ടിന് തറക്കല്ലിടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതിനായി ജൂണ്‍ 30 ന് മുമ്പ് ഭൂമി ആരോഗ്യവകുപ്പിന് കൈമാറുമെന്നും ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. വയനാട് ജില്ലയ്ക്ക് കൂടുതല്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരെ ഉറപ്പാക്കാന്‍ കാസര്‍കോട് മാതൃകയില്‍ പാക്കേജ് നടപ്പാക്കും. മാനന്തവാടിയില്‍ ഒരു ട്രൈബല്‍ കോളജ് ഉടനെ തുടങ്ങും. വയനാട് ചുരം ബദല്‍ റോഡ് നിര്‍മാണം ഈ വര്‍ഷം തന്നെ ആരംഭിക്കും. കുരങ്ങ് പനി തടയുന്നതിന് ബത്തേരിയില്‍ വൈറോളജി ലാബ് സ്ഥാപിക്കും. അരിവാള്‍ രോഗം ബാധിച്ചവര്‍ക്കുള്ള പെന്‍ഷന്‍ രണ്ടായിരം രൂപയാക്കി ഉയര്‍ത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. വയനാട് ടൂറിസം മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കും. കാര്‍ഷികോല്‍പന്നങ്ങളുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ തയാറാക്കുന്ന പദ്ധതിക്കായി കളക്ടര്‍ റിപ്പോര്‍ട്ട് തയാറാക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.