ബിഎസ്പി സ്ഥാപക നേതാവ് ബിജെപിയില്‍

Monday 4 May 2015 4:54 pm IST

ലക്ക്‌നൗ: ബിഎസ്പി സ്ഥാപക നേതാവ് ദീനാ നാഥ് ഭാസ്‌ക്കര്‍ ബിജെപിയില്‍ ചേര്‍ന്നു. മെയ് 14ന് ശ്യാമ പ്രസാദ് മുഖര്‍ജി പാര്‍ക്കില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുണ്ടാകും. ഏപ്രില്‍ നാലിന് താന്‍ ബഹുജന്‍ സമാജ് പാര്‍ട്ടിയില്‍(ബിഎസ്പി) നിന്ന് രാജി വച്ചതായി ദീനാ നാഥ് വ്യക്തമാക്കി. പാര്‍ട്ടി ടിക്കറ്റില്‍ അവസരം നല്‍കുകയാണെങ്കില്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 1993ലെ യുപി സര്‍ക്കാരില്‍ ആരോഗ്യ മന്ത്രിയായിരുന്നു ദീനാ നാഥ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.