ഭോപാല്‍: മധ്യപ്രദേശില്‍ ബസിനു തീപിടിച്ച് 33 പേര് മരിച്ചു. പന്നാ ജില്ലയിലാണു സംഭവം. പന്നായില്നിന്നു ചത്തര്പുറിലേക്കു പോവുകയായിരുന്ന ബസ് ഒരു ചെറിയ പാലത്തില്‍നിന്നു മറിഞ്ഞു തീപിടിക്കുകയായിരുന്നു.
പാലത്തിനു താഴേട്ട് പോയ ബസ് ഉടന്‍ തന്നെ തീ പിടിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ നിന്നു 550 കിലോ മീറ്റര്‍ അകലെയാണ് അപകടം ഉണ്ടായത്. അമ്പതോളം ആളുകളുമായി പന്നയില്‍ നിന്നു ഛത്രാര്പൂരിലേക്ക് പോവുകയായിരുന്നു.
ബസില്‍ എത്ര പേര് ഉണ്ടായിരുന്നു എന്നതു സംബന്ധിച്ചുള്ള കണക്ക് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: