പത്തനംതിട്ട: സംസ്ഥാനത്ത് യുഡിഎഫ് തകര്‍ന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്. ജില്ലാ പ്രസിഡന്റ് ടി.ആര്.അജിത് കുമാര്‍ നയിക്കുന്ന രാഷ്ട്രീയ പ്രചരണ ജാഥാ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിമാര്‍ക്കെതിരായ അഴിമതി ആരോപണങ്ങളുമായാണ് ഓരോ ദിവസവും പുലരുന്നത്. ഈ സര്‍ക്കാരിന് തെറ്റുകള്‍ സംഭവിച്ചതായി രമേശ് ചെന്നിത്തലയ്ക്ക് അഭിപ്രായം പറയേണ്ടിവന്നത് ഈ സാഹചര്യത്തിലാണ് . തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോകുമെന്ന പ്രസ്താവന അഴിമതിയുടെ തലങ്ങള്‍ ആഴങ്ങളിലെത്തി എന്നു തിരിച്ചറിവുകൊണ്ടുണ്ടായതാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് സ്വന്തം മുന്നണിക്കുള്ളില്‍ നിന്നും ലഭിച്ച സര്‍ട്ടിഫിക്കേറ്റ് കൂടിയാണിതെന്ന് മുരളീധരന് പറഞ്ഞു.
വിജിലന്‍സ് മേധാവി വിന്സണ്പോളിന്റെ പ്രസ്താവനയും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നു.
അഴിമതി കേസുകള്‍ അന്വേഷിക്കുമ്പോള്‍ സമ്മര്ദ്ദങ്ങളുണ്ടാകുന്നതായി അദ്ദേഹം തുറന്നു സമ്മതിച്ചു. അന്വേഷണം പോലും തടസ്സപ്പെടുകയാണെന്ന് വിജിലന്‍സ് മേധാവി പറഞ്ഞിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. ഭരണ നേതൃത്വത്തിന്റെ മൗനം നിഷേധിക്കാനാവാത്ത സത്യത്തെ ഭയന്നിട്ടാണെന്നും മുരളീധരന് ചൂണ്ടിക്കാട്ടി. ആറന്മുള വിമാനത്താവളം സംബന്ധിച്ച് ആശങ്കപ്പെടേണ്ടതായി ഒന്നുമില്ല.ജനങ്ങളൊടൊപ്പമാണ് ബിജെപി. ജനവിരുദ്ധമായ ഒരു നടപടികളും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കില്ല.
പദ്ധതിയുടെ പാരിസ്ഥിതിക പഠനത്തിനായി അനുമതി ലഭിച്ചതിനെ വിമാനത്താവളത്തിന് ലഭിച്ച അനുമതിയായി കാണേണ്ടതില്ല. ഇക്കാര്യം കേന്ദ്രമന്ത്രിതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. കെജിഎസ് നടത്തുന്ന കുപ്രചരണങ്ങള്‍ മാത്രമാണിതിന് പിന്നില്‍. ആറന്മുളയില് വിമാനത്താവള പദ്ധതി നടക്കില്ല. പാരിസ്ഥിതിക പഠന റിപ്പോര്‍ട്ട് പദ്ധതി താനെ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.
മീനാകുമാരി റിപ്പോര്‍ട്ട് നടപ്പാക്കാനൊരുങ്ങുന്നു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. ഇത് നടപ്പാക്കില്ലെന്ന് മുമ്പുതന്നെ കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഭൂമിയേറ്റെടുക്കല്‍ ബില്ലിനെപ്പറ്റിയും കോലാഹലങ്ങള്‍ ഉയര്‍ന്നിരുന്നു. വ്യക്തികള്‍ക്കോ സ്വകാര്യകമ്പനികള്‍ക്കോ ഭൂമിയേറ്റെടുക്കാന്‍ ബില്ലില്‍ വ്യവസ്ഥയില്ല.
പ്രതിരോധ മേഖല , ഭവന നിര്‍മ്മാണം, ഗതാഗത സംവിധാനം തുടങ്ങിയവ മെച്ചപ്പെടുത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ മാത്രമാണ് ബില്ലില്‍ പരാമര്‍ശിക്കുന്നത്. മോദിസര്‍ക്കാരിനെതിരേ അഴിമതിയാരോപണങ്ങള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. പകരം വസ്തുതകളെ വളച്ചൊടിച്ച് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്ന രീതിയാണ് അവര്‍ ശ്രമിക്കുന്നതെന്നും മുരളീധരന് പറഞ്ഞു.
ആറന്മുള മണ്ഡലം പ്രസിഡന്റ് അശോകന്‍കുളനട അദ്ധ്യക്ഷതവഹിച്ചു.പത്തനംതിട്ടയില്‍ ലഭിച്ച ഊഷ്മളമായ വരവേല്പ്പിന് നന്ദി അറിയിച്ച് ജില്ലാ പ്രസിഡന്റ് ടി.അജിത് കുമാര്‍ സംസാരിച്ചു. ജില്ലാ ഭാരവാഹികളും ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: